മരിയ ഫ്രാൻസിസ് (21)
  • MARIYA FRANCIS

  • MARIYA FRANCIS

  • MARIYA FRANCIS

ഡെൽഹിയാണ് നാടെങ്കിലും ഇപ്പോൾ താമസം കണ്ണൂരിൽ. നോർത്ത് ഇൻഡ്യനാണെന്ന് തെറ്റുധരിക്കേണ്ട, തനി മലയാളിയാണ്. നിഫ്റ്റിലെ വിദ്യാർഥിയാണെങ്കിലും ആദ്യമായാണ് ഒരു ബ്യൂട്ടി പെജന്റിൽ പങ്കെടുക്കുന്നത്. കുടുംബമാണു പൂർണ പിന്തുണ.

സൗന്ദര്യം

മേക്ക് അപ്പ് ചെയ്യാൻ എനിക്കിഷ്ടമല്ല. അത്കൊണ്ട് തന്നെ നാച്വറൽ സൗന്ദര്യത്ത ഇഷ്ടപ്പെടുന്നു

സൗന്ദര്യ രഹസ്യം

ഈ മുടിയും ഈ രൂപവും ഒക്കെ ദൈവം തന്നതാണ്. അതിൽ സൗന്ദര്യമുണ്ടെങ്കിൽ അത് ദൈവം തന്ന വരദാനം.

ആത്മവിശ്വാസം

എന്തിനും ഒരു ധൈര്യം വേണമെന്ന് വിശ്വസിക്കുന്നയാളാണ് ഞാൻ. ആ ധൈര്യമാണ് എന്റെ ആത്മവിശ്വാസവും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

ഇത് വരെ ഒരു ബ്യൂട്ടി പെജന്റിലും പങ്കെടുക്കാൻ എനിക്ക് തോന്നിയിട്ടില്ല, എന്റെ ഈ നിറമാവാം എന്നെ പിറകൊട്ട് വലിച്ചത്. എന്നാൽ, മിസ് മില്ലേനിയൽ എന്നെ ആകർഷിച്ചു, അതിലൂടെ എനിക്ക് തെളിയിക്കണമെന്ന് തോന്നി , സൗന്ദര്യ മൽസരത്തിന് നിറം ഒരു ഘടകമല്ല എന്ന്. ഈ 21 പേരിൽ എത്തിയപ്പോൾ തന്നെ എനിക്കത് തെളിയിക്കാൻ സാധിച്ചുവെന്ന് ഞാൻ വിശ്വസിക്കുന്നു.

© Copyright 2017 Manoramaonline. All rights reserved....