മീനാക്ഷി .ആർ (21)
  • MEENAKSHI .R

  • MEENAKSHI .R

  • MEENAKSHI .R

ആലപ്പുഴക്കാരിയാണെങ്കിലും കൊച്ചിയിലാണ് ഇപ്പോൾ താമസം. കാബിൻ ക്രൂവായി സ്പൈസ് ജെറ്റിൽ ജോലി ചെയ്യുന്നു. നർത്തകിയാണ്. 19 വർഷമായി നൃത്തം പഠിക്കുന്നു. മോഡലിങ്ങിനും ബ്യൂട്ടി പെജന്റിലുമൊന്നും ഇതുവരെ പോയിട്ടില്ലെങ്കിലും റാംപ് വാക്ക് പ്രാക്ടീസ് ചെയ്യുമാരുന്നു, വീട്ടിൽ, യൂട്യൂബിൽ വിഡിയോ കണ്ട്!!

സൗന്ദര്യം

ഞാൻ ഒടുക്കത്തെ ഗ്ലാമറല്ലേ... ( അയ്യോ, ഒരു ഗുമ്മിനങ്ങ് പറഞ്ഞതാണേ... )

സൗന്ദര്യ രഹസ്യം

അങ്ങനെ പ്രത്യേകിച്ചൊന്നുമില്ല..

ആത്മവിശ്വാസം

എന്നെ ഒരു കാര്യമേൽപ്പിച്ചാൽ അതിന്റെ പൊസിറ്റീവ് വശങ്ങളെക്കുറിച്ച് മാത്രമേ ഞാൻ ചിന്തിക്കൂ... അതാണ് എന്റെ ആത്മവിശ്വാസവും...

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

എന്റെ ഒരു സുഹൃത്താണ് മിസ് മില്ലേനിയൽ ലിങ്ക് എനിക്ക് അയച്ചുതരുന്നത്. ഞാൻ അത് നൊക്കിയതാവട്ടെ, റജിസ്റ്റർ ചെയ്യേണ്ട അവസാന തീയതിയും. അപ്പോൾ ടെൻഷൻ അടിച്ചാലെന്താ, ഇപ്പോ ഞാൻ ഹാപ്പിയാണല്ലോ. ഇത്തരത്തിൽ ഒരു ബ്യൂട്ട് പെജന്റിൽ പങ്കെടുക്കമമെന്ന് വർഷങ്ങളായി ആഗ്രഹിക്കുന്നതാണ്, അവസരം കിട്ടിയത് ഇപ്പോഴാണെന്ന് മാത്രം. ആദ്യമായി അപേക്ഷിച്ച ബ്യൂട്ടി പെജന്റിൽ തന്നെ അംഗീകാരം കിട്ടിയതിന്റെ ത്രില്ലിലാണേ...

© Copyright 2017 Manoramaonline. All rights reserved....