സിൻഡ പെർസി (19)
  • CYNDA PERSI

  • CYNDA PERSI

  • CYNDA PERSI

കൊച്ചി സ്വദേശിനിയായ സിൻഡ സെന്റ് തെരെസാസ് കോളജിലെ മൂന്നാം വർഷ ഡിഗ്രി വിദ്യാർഥിനിയാണ്. റാംപും പൂച്ചനടത്തവുമൊന്നും പരിചിതമല്ലാത്ത സിൻഡയുടെ ഫാഷൻ ലോകത്തേക്കുള്ള ആദ്യ ചുവട് വയ്പ്പാണിത്. ഒഡിഷന് വിളിച്ചപ്പോഴാണ് റാപ് വാക്ക് ചെയ്തുനോക്കുന്നതെന്ന് പറയുന്നു സിൻഡ.

സൗന്ദര്യം

ബാഹ്യമായ സൗന്ദര്യത്തിൽ വിശ്വസിക്കുന്നില്ല

സൗന്ദര്യ രഹസ്യം

അമ്മയുടെയും അച്ഛന്റെയും 'ജീൻ'

ആത്മവിശ്വാസം

എന്തും ചെയ്യാനും നേടാനുമുളള ഒരു ധൈര്യം വേണം മനസ്സിന്. അതെനിക്കുണ്ട്, അത് തന്നെയാണ് എന്റെ ആത്മവിശ്വാസവും.

എന്ത് കൊണ്ട് മിസ് മില്ലേനിയൽ?

മറ്റ് സൗന്ദര്യ മൽസരങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്തമാണ് മിസ് മില്ലേനിയൽ‌. അഴകളവുകൾ മാത്രമാണ് മറ്റ് ബ്യൂട്ടി പെജന്റുകൾ. ഇതിൽ‌ അഴകിനേക്കാൾ പ്രാധാന്യം വ്യക്തിത്വത്തിന് കൊടുക്കുന്നു എന്നാണ് എനിക്ക് തൊന്നിയത്. അത്കൊണ്ട് തന്നെ റജിസ്റ്റർ ചെയ്തു. ഇതാ, ഫൈനലിലും എത്തി.

© Copyright 2017 Manoramaonline. All rights reserved....